27-sob-tt-john
റ്റി. റ്റി. ജോൺ

കുമ്പനാട്: ബീഹാർ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് റിട്ട എക്‌സിക്യൂട്ടീവ് എൻജിനിയർ കാടുവെട്ടൂർ തൈപറമ്പിൽ റ്റി. റ്റി. ജോൺ (പാപ്പച്ചൻ-87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 4ന് കുമ്പനാട് മാർത്തോമ്മാ വലിയപള്ളിയിൽ. റാഞ്ചി സെന്റ് തോമസ് സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗം, റാഞ്ചി സെന്റ് തോമസ് ഇടവക ട്രസ്റ്റി, നിരണം മാരാമൺ ഭദ്രാസന കൗൺസിൽ അംഗം, മാർത്തോമ്മാ സഭ ഇരവിപേരൂർ സെന്റർ വികസന സംഘം സെക്രട്ടറി, കുമ്പനാട് മാർത്തോമ്മാ വലിയപള്ളിയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഇടവക മിഷൻ സെക്രട്ടറി, ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ കുമ്പനാട് യൂണിറ്റ് വൈസ് പ്രസിഡന്റ്, കാടുവെട്ടൂർ കുടുംബയോഗം പ്രസിഡന്റ്, എൻഎംഎസ് സെക്രട്ടറി, സീനിയർ സിറ്റിസൺ അസോസിയേഷൻ, ഗിഡിയോൺസ് ഇന്റർനാഷണൽ, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ഓക്‌സിലറി എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വെണ്ണിക്കുളം വടക്കുംതല കുടുംബാംഗമായ മറിയാമ്മ ജോൺ. മക്കൾ: വത്സല ജോൺ (മാരാമൺ തേലപ്പുറത്ത്), തോമസ് റ്റി. ജോൺ (കോൺഗ്രസ് ആറന്മുള ബ്ലോക്ക് സെക്രട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പനാട് യൂണിറ്റ് പ്രസിഡന്റ്), ജെസി മാത്യു (മേപ്രാൽ കോഴിമണ്ണിൽ), ജയൻ റ്റി ജോൺ (കാടുവെട്ടൂർ ഫാർമസ്യൂട്ടിക്കൽസ് കോഴഞ്ചേരി). മരുമക്കൾ: പരേതനായ സാംകുട്ടി തേലപ്പുറത്ത്, റെയ്ച്ചൽ തോമസ് (മുളക്കഴ പുല്ലാന്നിക്കാലായിൽ), അജിത് മാത്യൂസ് ഏബ്രഹാം കോഴിമണ്ണിൽ (ഇംപീരിയൽ പേപ്പർമാർട്ട് തിരുവല്ല), വെണ്ണിക്കുളം തിരുവറ്റാൽ നിസ്സാ ഐസക് ഈപ്പൻ (ദുബായ്).