പുല്ലാട് : കെ.എസ്. ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ റാന്നി വെട്ടുമണ്ണിൽ വീട്ടിൽ രാജൻ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും പുരുഷനും ആയിരുന്നു കാറിലുണ്ടായിരുന്നത്. കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസും പുല്ലാട് നിന്ന് കുമ്പനാടിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മൂന്ന് കാറുകളെ ഓവർ ടേക്ക് ചെയ്ത് വരികയായിരുന്ന ബസ് മുട്ടുമൺ കനാലിന്റെ പാലത്തിന്റെ കൈവരിയിൽ തട്ടി നിയന്തണം വിടുകയായിരുന്നു. ബസ് ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള തർക്കത്തിനിടെയാണ് അപകടം.