27-sadujana

പത്തനംതിട്ട: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡോ. ബി. ആർ. അംബേദ്കറെ അധിഷേപിച്ചതിൽ പ്രതിഷേധിച്ച് സാധുജനവിമോചന സംയുക്ത വേദി പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസ് മാർച്ച് നടത്തി. സാമൂഹ്യ പ്രവർത്തകൻ അഡ്വ. ടി. എച്ച്. സിറാജുദ്ദിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. എസ്. ഗോപി അദ്ധ്യക്ഷത വഹിച്ചു. മേലൂട് ഗോപാലകൃഷ്ണൻ, എസ്. രാജീവൻ, ജോർജ് മാത്യു കൊടുമൺ, അനിൽകുമാർ കെ. ജി., എസ്. രാധാമണി, ബിനുബേബി, ശരണ്യ രാജൻ, അജികുമാർ കറ്റാനം, വിജയൻ തേക്കുതോട്, സുരേഷ് കല്ലേലി എന്നിവർ പ്രസംഗിച്ചു.