
കൊടുമൺ: കൊടുമൺ ജംഗ്ഷനിലെ തുണിക്കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കൊടുമൺ ജംഗ്ഷനിൽ മേലേതിൽ ടെക്സ്റ്റയിൽസിന് നേരേ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. കടയുടെ മുൻഭാഗത്തെ കണ്ണാടി ,സിമിന്റ് കട്ട ഉപയോഗിച്ച് തകർത്തനിലയിലാണ് . ചില്ലുകൾ ചിതറിക്കിടപ്പുണ്ട്. കട ഉടമ പൊലിസിൽ പരാതി നൽകി. കൊടുമണ്ണിൽ സാമൂഹ്യ വിരുദ്ധന്മാരുടെ അഴിഞ്ഞാട്ടം വർദ്ധിച്ചുവരികയാണെന്ന് നാട്ടുകാർ പറഞ്ഞു. ലഹരി മാഫിയകൾ കുറെ ദിവസങ്ങളായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അഴിഞ്ഞാടുകയാണ്. രാത്രിയിൽ പൊലീസ് പട്രോളിഗ് നടക്കാറില്ല.