
റാന്നി: ശബരിമല വനമേഖലയിലെ കുട്ടികൾക്കായി സമഗ്രശിക്ഷ കേരള റാന്നി ബി.ആർ.സി പ്രത്യേക പരിപാടികൾ ആരംഭിച്ചു. മഞ്ഞത്തോട്ടിലെ ആദിവാസി ഊരിൽ ശാസ്ത്രരംഗം ജില്ലാ കോഡിനേറ്റർ എഫ് .അജിനി ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പൻ രാജു, ബി.പി.സി ഷാജി എ. സലാം, അങ്കണവാടി അദ്ധ്യാപിക ശൈലജ, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ രാജശ്രീ ആർ, വിഞ്ചു വി .ആർ, പൊലീസ് ഓഫിസർമാരായ സുധീഷ് ബാബു റ്റി.ജി, രതീഷ് ബാബു, സുധീഷ്, ശ്രീനാഥ് എന്നിവർ പങ്കെടുത്തു. . ബി.പി.സി ഷാജി എ. സലാം നേതൃത്വം നൽകി.