25-attachackal-school

പത്തനം​തിട്ട : ബോധവത്കരണ ക്ളാസുകളും സാമൂഹിക പ്രവർത്തനങ്ങളുമായി അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ്. കുമ്പഴ വടക്ക് എസ്.എൻ.വി യു.പി സ്‌കൂളിലാണ് ക്യാമ്പ്. സുസ്ഥിരവികസനത്തിനായി യുവത എന്ന ലക്ഷ്യത്തോടെ ജലം ജീവിതം, സൗഖ്യം സദാ, ഭൂമിജം, ഡിജിറ്റൽ ലിറ്ററസി, സുചിന്തിതം സദസ് , സുകൃതം, പ്രാണവേഗം, ഹൃദയസമേതം എന്നീ പദ്ധതികൾ ക്യാമ്പിന്റെ ഭാഗമായി നടക്കുന്നു. നിർദ്ദേശമില്ലാത്ത മരുന്ന് ഉപയോഗത്തെക്കുറിച്ച് ബോധവത്കരിക്കാനുള്ള സൗഖ്യം സദാ പ്രൊജക്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.