
മല്ലപ്പള്ളി :കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം സമാപിച്ചു. , വിശേഷാൽ പൂജകൾ, തിരുവാഭരണ ചാർത്ത് എന്നിവ ഉണ്ടായിരുന്നു. പുലർച്ചെ ശാസ്താക്ഷേത്രത്തിൽ നിന്ന് ഉഷ കാവടി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.കുളത്തൂർ മഹാദേവി ക്ഷേത്രത്തിൽ നിന്ന് നടുഭാഗം ശ്രീദേവീ വിലാസം കാവടി സംഘത്തിന്റെ നേതൃത്വത്തിലും ശിവപാർവതി കാവടി സംഘം തൃക്കണ്ണാപുരം ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നും ശിവ ശക്തി കാവടി താഴത്തുവടകര ശിവ പാർവതി ക്ഷേത്രത്തിൽ നിന്നും പാരമ്പര്യ ആചാരാനുഷ്ഠാന പ്രകാരം മുത്തുക്കുടകൾ, കുംഭകുടം, പീലി ക്കാവടികൾ, ശൂല കാവടികൾ ചെണ്ടമേളം പമ്പമേളം എന്നിവയുടെ അകമ്പടിയോടുകൂടി എത്തിച്ചേർന്നു.