ddd

അയിരൂർ: കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം അയിരൂർ എം.ടി ഹൈസ്‌കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ , സ്‌കൂൾ മാനേജർ പ്രകാശ് ചരളേൽ, പ്രിൻസിപ്പൽ വിദ്യാ ജി.നായർ , പ്രോഗ്രാം ഓഫീസർ അഞ്ജു എൻ.നമ്പൂതിരി, ദർശിനി, എ.അരുൺ , ജോസ് ജോർജ് എന്നിവർ സംസാരിച്ചു.