1
കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം

തണ്ണിത്തോട്:യാത്രാദുരിതം രൂക്ഷമായ തണ്ണിത്തോട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസില്ല.

നേരത്തെ തൃശൂർ,തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലേക്ക് ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പത്തോളം ബസ് സർവീസുകൾ ഇവിടെ നിന്നുണ്ടായിരുന്നു. നിറുത്തലാക്കിയ കരിമാൻതോട് - തൃശൂർ ഫാസ്‌റ്റ് പാസഞ്ചറും പുനരാരംഭിച്ചിട്ടില്ല. മികച്ച വരുമാനം നേടിയിരുന്ന സർവീസായിരുന്നു ഇത്. കൊവിഡ് കാലത്ത് നിറുത്തിവച്ച സർവീസുകൾ പിന്നീട് തുടങ്ങിയില്ല.മലയോരഗ്രാമമായ തണ്ണിത്തോട്ടിൽ മിക്കവരും പൊതുഗതാഗതത്തെയാണ് ആശ്രയിച്ചിരുന്നത്. സ്വകാര്യ ബസുകളാണ് നാട്ടുകാർക്ക് ഇപ്പോൾ ആശ്രയം. പലപ്പോഴും ഇവയും സർവീസ് നടത്താറില്ല. കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികളും ഗ്രാമപഞ്ചായത്ത് കമ്മിറ്രിയും സമരം നടത്തിയിരുന്നു. കെ.എസ്.ആർ.ടി.സി അധികൃതരുമായി നടത്തിയ ചർച്ചയിൽ കഴിഞ്ഞ മാസം 16 മുതൽ കരിമാൻതോട് - തൃശൂർ ഫാസ്‌റ്റ് പാസഞ്ചർ പുനരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഫലം കണ്ടില്ല. കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് പത്തനംതിട്ട ഡിപ്പോ അധികൃതർ പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജു ഉദ്ഘാടനം ചെയ്തു.

-----------------

ബസ് ഇല്ലാത്തതിനാൽ എറണാകുളത്തേക്ക് ജോലിക്കായി പോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. വനത്തിലൂടെയുള്ള യാത്രയായതിനാൽ വന്യമൃഗങ്ങളെ ഭയന്നാണ് പോകുന്നത്

തോമസി (പ്രദേശവാസി)