s

ചിറ്റാർ :ഐക്യ ക്രൈസ്തവ സംഘടനയുടെ ആഭിമുഖ്യത്തിൽ ചിറ്റാറിൽ 29ന് സംയുക്ത ക്രിസ്മസ്-പുതുവത്സര ആഘോഷം നടക്കും. ചിറ്റാറിലെ ഇരുപത് ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ . വൈകിട്ട് 5.30ന് റാലി . ചിറ്റാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നടക്കുന്ന പൊതുസമ്മേളനം ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും . റവ. സി.കെ കൊച്ചുമോൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യ സന്ദേശം നൽകും. അഡ്വ കെ .യു ജനീഷ് കുമാർ വിശിഷ്ട വ്യക്തികളെ ആദരിക്കും.