 
കോന്നി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം 89-ാം നമ്പർ ചെന്നീർക്കര ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കലഞ്ഞൂർ ആൽത്തറ ജംഗ്ഷനിൽ സ്വീകരണം നൽകി. കലഞ്ഞൂർ മഹാദേവർ ക്ഷേത്രം തന്ത്രി ജിതേഷ് രാമരു പോറ്റി ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണ സഭ യൂണിറ്റ് പ്രസിഡന്റ് കെ. എ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പദയാത്ര ചീഫ് കോ ഓർഡിനേറ്റർ പി.എൻ. മധുസൂദനൻ തീർത്ഥാടന സന്ദേശം നൽകി. ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സമിതി അംഗവും പദയാത്ര വൈസ് ചെയർമാനുമാനും കേരളകൗമുദി റീഡേഴ്സ് ക്ലബ് ജില്ലാ വൈസ് പ്രസിഡന്റുമായ രാജേന്ദ്രൻ കലഞ്ഞൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമ സുരേഷ്, സോമൻ മേടപ്പാറ, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗം അഡ്വ: കെ.എൻ. സത്യാന്ദപണിക്കർ, അഡ്വ: ആർ .ബി .രാജീവ് കുമാർ, അജി തടാലിൽ, കെ.ആർ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.