
റാന്നി : പൂവനക്കടവ് -ചെറുകോൽപ്പുഴ റോഡിൽ സ്ഥിരം അപകടം ഉണ്ടാക്കുന്ന ചാലാപ്പള്ളി കുടക്കല്ലുങ്കൽ പാലം സന്ദർശിച്ച് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ബൈക്ക് പാലത്തിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് പെരുമ്പെട്ടി സ്വദേശി മരിച്ചതായിരുന്നു അവസാനത്തെ സംഭവം. മുൻപ് പാലത്തിൽ ബൈക്ക് ഇടിച്ച് മൂന്നുപേരും വാഹനം നിയന്ത്രണം വിട്ട് തോട്ടിൽ വീണു മൂന്നുപേരും ഉൾപ്പെടെ ആറുപേർ മരണപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് റോഡ് സ് വിഭാഗവും പാലം വിഭാഗവും റോഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തി അപകടം ഒഴിവാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.