അടൂർ: എസ്.എൻ.ഡി.പി.യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിലുള്ള അഞ്ചാമത് ശിവഗിരി തീർത്ഥാടന പദയാത്ര 29ന് ആരംഭിക്കും. ടി.കെ.മാധവസൗധം പഞ്ചനില ഗുരുമന്ദിരാങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് യോഗം കൗൺസിലർ എബിൻ അമ്പാടി നേതൃത്വം നൽകും. രാവിലെ 7.30ന് യൂണിയൻ പ്രാർത്ഥനാമന്ദിരത്തിൽ നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. എബിൻ അമ്പാടിയിൽ പതാക സ്വീകരിക്കും. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ, സൈബർസേന കേന്ദ്ര കമ്മിറ്റി അംഗം അശ്വിൻ പ്രകാശ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി എന്നിവർ പ്രസംഗിക്കും.