തിരുവല്ല : മുൻ പ്രധാനമന്ത്രിയും രാജ്യത്ത് ഉദാരവത്കരണത്തിന്റെ വാതിൽ തുറന്ന സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മൻമോഹൻസിംഗ് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തിയ സാമ്പത്തിക വിദഗ്ദ്ധനായിരുന്നെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പല പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും അതിജീവിപ്പിച്ച് വികസന പന്ഥാവിലേക്ക് നയിച്ച പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യം എക്കാലവും അദ്ദേഹത്തെ സ്മരിക്കും. രാജ്യത്തിന്റെ സാമ്പത്തിക രംഗങ്ങളിലെ പരിഷ്കരണങ്ങൾക്കൊപ്പം രാജ്യത്തെ പാവങ്ങൾക്കായി ശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുകയും ചെയ്ത ഡോ.മൻമോഹൻസിംഗിന്റെ വിയോഗത്തിൽ മാർത്തോമ്മാ സഭ അനുശോചിച്ചു