
പ്രമാടം : മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. ഭദ്രാസന കൗൺസിൽ അംഗം ഫാ. ബിജു തോമസ് പറന്തൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ആഷ്ലി ജോൺ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, നിതിൻ മണക്കാട്ടുമണ്ണിൽ, എം.ജെ. രഞ്ചു, ജോയൽ കോശി തോമസ്, വി.ജി. ജോൺ, എം. മത്തായി, ജെഫിൻ.ജി.സാജൻ, പ്രീതി രാജു, ജോൺ മാത്യു, ലിനി പ്രിൻസ് എന്നിവർ പ്രസംഗിച്ചു.