aratt
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട്

തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം ചക്കരക്കുളത്തിൽ ആറാട്ടോടെ കൊടിയിറങ്ങി. ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച കാവടി - കരകം ഘോഷയാത്ര ചക്കുളത്തുകാവിൽ എത്തിയതോടെ ചക്കരക്കുളത്തിൽ ആറാട്ടും കൊടിയിറക്കും തുടർന്ന് മഞ്ഞനീരാട്ടും നടത്തി. ക്ഷേത്ര മുഖ്യകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ നടന്ന ആറാട്ടിന് തന്ത്രി ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. വൈകിട്ട് മുട്ടാർ കൈതത്തോട് ജംഗ്ഷനിൽ നിന്ന് താലപ്പൊലി ഘോഷയാത്രയും ചമയ കൊടിയിറക്കും നടന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ ആഘോഷങ്ങളിൽ പങ്കാളികളായി. ചടങ്ങുകൾക്ക് മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം.പി, സെക്രട്ടറി പി.കെ.സ്വാമിനാഥൻ ബിനു കെ.എസ് എന്നിവർ നേത്യത്വം നൽകും. ചടങ്ങുകൾക്ക് അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാജീവ് എം.പി, സെക്രട്ടറി പി.കെ സ്വാമിനാഥൻ എന്നിവർ നേത്യത്വം നൽകി.