 
തിരുവല്ല: മാർത്തോമ്മാ സഭയുടെ സീനിയർ വികാരി ജനറാളായി റവ.മാത്യു ജോൺ ചുമതലയേറ്റു. നിരണം - മാരാമൺ ഭദ്രാസനത്തിന്റെ വികാരി ജനറാൾ എന്ന നിലയിലും പ്രവർത്തിക്കും. കീക്കൊഴൂർ പുഞ്ചമണ്ണിൽ മാത്യു ജോർജിന്റെയും കുഞ്ഞമ്മയുടെയും പുത്രനായി 1961മേയ് 15ന് ജനിച്ചു. 1986ൽ ശെമ്മാശ് പട്ടവും കശ്ശീശാ പട്ടവും സ്വീകരിച്ചു. മാർത്തോമ്മാ സുവിശേഷകസംഘം ജനറൽസെക്രട്ടറി, തിരുവനന്തപുരം - കൊല്ലം, കോട്ടയം കൊച്ചി ഭദ്രാസനങ്ങളിൽ ബിഷപ്പ്സ് സെക്രട്ടറി, വിവിധ ഇടവകകളിൽ വികാരിയായും ശുശ്രൂഷ നിർവഹിച്ചു. 2022 ൽ വികാരി ജനറാളായി. കോട്ടയം - കൊച്ചി ഭദ്രാസനത്തിൽ വികാരി ജനറാൾ ആയിരുന്നു. ഭാര്യ മീന മാത്യു, രണ്ടു മക്കൾ.