1
ചാലാപ്പള്ളി കുടക്കല്ലുങ്കൽ പാലത്തിലെ സ്ഥിരം അപകടസ്ഥലം പ്രമോദ് നാരായണൻ എംഎൽഎയും പൊതുമരാമത്ത് വകുപ്പ് തല ഉദ്യോഗസ്ഥരും ചേർന്ന് സന്ദർശിക്കുന്നു.

മല്ലപ്പള്ളി : പൂവനക്കടവ് -ചെറുകോൽപ്പുഴ റോഡിൽ സ്ഥിരം അപകടം ഉണ്ടാക്കുന്ന ചാലാപ്പള്ളി കുടക്കല്ലുങ്കൽ പാലം സന്ദർശിച്ച് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോട് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ബൈക്ക് പാലത്തിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് പെരുമ്പെട്ടി സ്വദേശി എം.എസ്.ഗിരീഷ് മരിച്ചതായിരുന്നു അവസാനത്തെ സംഭവം. മുൻപ് പാലത്തിൽ ബൈക്ക് ഇടിച്ച് മൂന്നുപേരും വാഹനം നിയന്ത്രണം വിട്ട് തോട്ടിൽ വീണു മൂന്നുപേരും ഉൾപ്പെടെ ആറുപേർ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയ്ക്ക് 120 ഓളം അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും പാലം വിഭാഗവും റോഡ് സേഫ്റ്റി വിഭാഗവും ജനപ്രതിനിധികളും പരിശോധന നടത്തി. അപകടം ഒഴിവാക്കുന്ന ശാശ്വതമായി ഒഴിവാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. അടിയന്തരമായി ഇവിടെ അപകട സൂചന ബോർഡുകൾ സ്ഥാപിക്കാനും തീരുമാനം ആയിട്ടുണ്ട്. പ്രമോദ് നാരായൺ എം.എൽ.എയ്ക്ക് പുറമെ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ്, മുൻ പ്രസിഡന്റ് പ്രകാശ് പി സാം, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരും സംഭവസ്ഥലം സന്ദർശിക്കാനെത്തിയിരുന്നു.

......................................

സ്ഥലത്ത് 6 മരണങ്ങൾ

120 അപകടങ്ങൾ