volley

പത്തനംതിട്ട: ജില്ലാ സബ് ജൂനിയർ വോളിബോൾ ടീമിന്റെ പരിശീലന ക്യാമ്പിന്റെ സമാപനം കോഴഞ്ചേരി മാർത്തോമ്മ സീനിയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ മാനേജർ റവ. ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിലേക്കുള്ള പരിശീലന ക്യാമ്പിൽ 20 കുട്ടികളാണ് പങ്കെടുത്തത്. 12 അംഗ ടീമിനെ തിരഞ്ഞെടുത്തു. സിജോ മാമ്മൻ(ക്യാപ്ടൻ), നഥാൻ മാത്യു, അശ്വിൻ ഹരീഷ്, ലയണൽ വി. കോശി,ആദിത്യൻ എ,ആൽഫിൻ മുഹമ്മദ്, അഭിചന്ദ്ര എസ്. അജിത്, സിബി മാമ്മൻ,ആദിദേവ് എം, ഐബൽ പി. ജിജോ, കെൽവിൻ, ശ്രീപദ്,അഭിഷേക്.
ടീമിന്റെ മുഖ്യപരിശീലകൻ അലക്സ് തോമസാണ്.എറണാകുളത്തുവച്ചാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വോളിബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി. മാത്യു കുപ്പയ്ക്കൽ, സിബി മാമ്മൻ, കെ അഷറഫ്, ബാബു വടകേതിൽ എന്നിവർ സംസാരിച്ചു.