പത്തനംതിട്ട: ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവൽസര ഐക്യറാലിയും പൊതുസമ്മേളനവും നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5.30ന് ചിറ്റാർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും റാലി ആരംഭിക്കും. രാത്രി എട്ടിന് ചിറ്റാർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം നടക്കുന്ന പൊതുസമ്മേളനം ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റവ. സി.കെ. കൊച്ചുമോൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യസന്ദേശം നൽകും. വിശിഷ്ടവ്യക്തികളെ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ആദരിക്കും. ഒമ്പതിന് ഗാനമേള. ചിറ്റാറിലും പരിസരത്തുമുള്ള ഇരുപതോളം ഇടവകകൾ റാലിയിൽ അണിനിരക്കും. യു.സി.എഫ് പ്രസിഡന്റ് റവ.സി.കെ.കൊച്ചുമോൻ, ജനറൽ കൺവീനർ തോമസ് ഏബ്രഹാം കുന്നുംപുറത്ത്, സെക്രട്ടറി ജോർജ് ജേക്കബ് പുതുപ്പറമ്പിൽ, ജസ്റ്റിൻ പീടികയിൽ, ജോജി ചിറ്റാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.