മല്ലപ്പള്ളി: എഴുമറ്റൂർ കണ്ണച്ച തേവർ ക്ഷേത്രത്തിൽ ദശാവതാരചാർത്തും ബാലലീലചാർത്തും ഇന്നുമുതൽ ജനുവരി 6 വരെയും ഭാഗവത സപ്താഹ യജ്ഞം 31 മുതൽ 6 വരെയും നടക്കും. ഉത്സവം ജനുവരി 2ന് കൊടിയേറി 9ന് പര്യവസാനിക്കും. ദശാവതാരചാർത്തും ബാലലീല ചാർത്തും എന്നും വൈകിട്ട് 4.30 മുതൽ 8വരെയും രാവിലെ 5 മുതൽ 6 വരെയുമാണ് ദർശനം. പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടാണ് തന്ത്രി. ഭാഗവത സപ്താഹ യജ്ഞത്തിന്റെഭദ്രദീപ പ്രതിഷ്ഠ 30ന് വൈകിട്ട് 7ന് മേൽശാന്തി വലിയകുന്നം ഹരികുമാരൻ നമ്പൂതിരി നിർവഹിക്കും. അജിത്ത് കൊട്ടാരം യജ്ഞാചാര്യനും ചവറ ഉദയൻ, കായംകുളം ഗിരീഷ്,കോയിപ്രം ഗോപിനാഥൻ എന്നിവർ യജ്ഞ പൗരാണികരുമാകും. 5ന് വൈകിട്ട് 7ന് ആറാട്ട് (ഏലാം മഹാദേവർ ക്ഷേത്രത്തിൽ)11ന് അഷ്ടപദി. ആറാട്ട് കലശം,ശ്രീഭൂതബലി നടക്കും.