സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ദീപശിഖാ ജാഥ സി.വി. ജോസിന്റെ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് കൈമാറി. പ്രതിനിധി സമ്മേളന നഗറിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ.പ്രസാദ് ഏറ്റുവാങ്ങി

പന്തളം രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ ജാഥാ ക്യാപ്റ്റൻ ആർ.ജ്യോതികുമാറിന് പതാക കൈമാറി . കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ജില്ലാ സെക്രട്ടേറിയറ്റംഗം എ.പത്മകുമാർ പതാക ഏറ്റുവാങ്ങി. രക്തസാക്ഷി സന്ദീപ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.സനൽകുമാർ ജാഥാ ക്യാപ്റ്റൻ ബിനിൽകുമാറിന് പതാക കൈമാറി .സമ്മേളന നഗരിയിൽ സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം പതാക ഏറ്റുവാങ്ങി.

രക്തസാക്ഷി എം.രാജേഷിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ കമ്മിറ്റിയംഗം എ.എൻ.സലീം ജാഥാ ക്യാപ്റ്റൻ കെ.കെ.ശ്രീധരന് പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരം കൈമാറി . വിവിധ സ്ഥലങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.നിർമ്മലാദേവി ഏറ്റുവാങ്ങി .

പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം രക്തസാക്ഷി വള്ളിയാനി അനിരുദ്ധന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ.അജയകുമാർ ജാഥാ ക്യാപ്റ്റൻ ശ്യാംലാലിന് കൈമാറി . സമ്മേളന നഗരിയിൽ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഏറ്റുവാങ്ങി.

കപ്പി, കയർ ജാഥ എം.എസ്.പ്രസാദിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ ജാഥാ ക്യാപ്റ്റൻ എം.എസ്.രാജേന്ദ്രന് കൈമാറി. സമ്മേളന നഗരിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം റ്റി.ഡി. ബൈജു ഏറ്റുവാങ്ങി .