 
പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 1540 നമ്പർ വാഴമുട്ടം ശാഖയിലെ 41 -ാമത് പ്രതിഷ്ഠാ വാർഷികവും കുടുംബ സംഗമവും യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു . ശാഖാ പ്രസിഡന്റ് സി.എസ്. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ അവാർഡുകൾ വിതരണം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ പ്രതിഷ്ഠാദിന സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, പി.കെ .പ്രസന്നകുമാർ. വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, അഡ്വ:എൻ.സതീഷ് കുമാർ, അമ്പിളി സതീഷ്, സോമിനി ചന്ദ്രൻ, വിജയകുമാരി മോഹൻദാസ്, ടി.എൻ. ഗോപിനാഥൻ, കെ.പീതാംബരൻ എന്നിവർ സംസാരിച്ചു. ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി നാരായണ ഋഷിയുടെ പ്രഭാഷണം, ഗുരുപൂജ, ശാന്തിഹവനം, മഹാഗണപതിഹോമം, പ്രഭാഷണം, ഗുരുദേവ കൃതികളുടെ പാരായണം, വിശേഷാൽ പൂജകൾ, അന്നദാനം, വിളക്കുപൂജ, ദീപാരാധന എന്നിവയും നടന്നു. കിഴക്കൻ മേഖല ശിവഗിരി പദയാത്രയ്ക്ക് ശാഖയിൽ സ്വീകരണവും നൽകി.