sarasamma

തിരുവല്ല : പെരുന്തുരുത്തിയിൽ റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പെരുന്തുരുത്തി എസ്.എൻ. ഹോട്ടൽ ഉടമ മുത്തൂർ ഒറ്റാകുഴിയിൽ രാജപ്പന്റെ ഭാര്യ സരസമ്മ (63) ആണ് മരിച്ചത്. എം.സി റോഡിൽ പെരുന്തുരുത്തി പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച ഉച്ചയ്‌ക്കായിരുന്നു അപകടം. കടയിൽ നിന്നു സാധനങ്ങൾ വാങ്ങി റോഡ് കുറുകെ കടക്കുന്നതിനിടിയിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരസമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. . അപകടമുണ്ടാക്കിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : രഞ്ജിത്ത്, രജനി. മരുമക്കൾ : സൈജു, ബൈജു (കോട്ടമുറി).