sndp-
ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സ്വാമി ഗുരുപ്രകാശം നയിച്ച ശിവഗിരി പദയാത്രയ്ക്ക് എസ്എൻഡിപി യോഗം 83 നമ്പർ മലയാലപ്പുഴ പൊതിപ്പാട് ശാഖയിൽ നൽകിയ സ്വീകരണം

മലയാലപ്പുഴ: കുമളി ചുക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സ്വാമി ഗുരുപ്രകാശം നയിക്കുന്ന ശിവഗിരി തീർത്ഥാടന യാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം 83 ാം നമ്പർ മലയാലപ്പുഴ പൊതിപ്പാട് ശാഖയിൽ സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി .പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം ജി.സോമനാഥൻ, ഷാജി ശാന്തി, ശാഖ പ്രസിഡന്റ് പ്രസന്നൻ കുറിഞ്ഞിപ്പുഴ, സെക്രട്ടറി വിനോദ് പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.