 
ചെങ്ങന്നൂർ: മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരികോത്സവമായ ചെങ്ങന്നൂർ ഫെസ്റ്റിന്റെ കാൽ നാട്ടു കർമ്മം താഴമൺ തന്ത്രി മഹേഷ് മോഹനര് നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ചെങ്ങന്നൂർ ഫെസ്റ്റിന് ഈശ്വരാനുഗ്രഹം ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ പി.എം തോമസ് അദ്ധ്യക്ഷനായിരുന്നു. ജേക്കബ് വഴിയമ്പലം, പാണ്ടനാട് രാധാകൃഷ്ണൻ, സദാശിവൻ നായർ, അഡ്വ.പ്രദീപ് കുമാർ അഡ്വ. ഉമ്മൻ ആലുംമൂടൻ, കെ.ജി കർത്താ ജൂണി കുതിരവട്ടം, ജോൺ ഡാനിയൽ, ശശികുമാർ പ്രതിപാൽ പുളിമൂട്ടിൽ, കെ, കൃസ്റ്റി ജോർജ്, സുജാ ജോൺ,അഡ്വ. ജോർജ്ജ് തോമസ്, ശ്രീദേവി ബാലകൃഷ്ണൻ, മനു കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.