ymca24
വെൺമണി വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യ ക്രിസ്തുമസ്സ് റാലിയും, പൊതുസമ്മേളനവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

വെൺമണി: വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിലും വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും, സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെയും സഹകരണത്തിലും ഐക്യ ക്രിസ്മസ് റാലിയും, പൊതുസമ്മേളനവും വെൺമണി കല്യാത്രയിൽ നടത്തി.വെൺമണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിന്റെ ഇല്ലത്തുമേൽപ്പുറം കുരിശടിയിൽ നിന്ന് റാലി ആരംഭിച്ച്‌ വെൺമണി കല്യാത്ര വൈ.എം.സി. എ നഗറിൽ എത്തിച്ചേർന്നു. തുടർന്ന് വൈ.എം.സി.എ പ്രസിഡന്റ് ജോസ് സാമുവേൽ തട്ടാരേത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗിസ് മാർ കുറിലോസ് എപ്പിസ്കോപ്പ ക്രിസ്മസ് സ ന്ദേശം നൽകി. ചലച്ചിത്ര നടൻഅജയ് കുമാർ (ഗിന്നസ് പക്രു), മുഖ്യ പ്രഭാഷണം നടത്തി. റവ.സാമുവേൽ കുറ്റിക്കാട്ട് കോർ എപ്പിസ്കോപ്പ, റവ.തോമസ് ജോർജ്, റവ.ഡോ.സജു മാത്യു, റവ. എബ്രഹാം വി. സാംസൺ, റവ. ഫാ. എബി സി. ഫിലിപ്പ്, റവ. നോബിൻ സാം ചെറിയാൻ, റവ. ജോർജി വർഗീസ്, വൈസ് പ്രസിഡന്റ് കോശി ജോർജ്, സെക്രട്ടറി ഫെബിൻ സജി മാത്യു ,ജോയിന്റ് സെക്രട്ടറി റെജി പി. എന്നിവർ പ്രസംഗിച്ചു.