yoga12
യോഗക്ലബ് രൂപീകരണത്തിൻ്റെ ഭാഗമായി നടന്ന യോഗ പരിശീലനം

ചെങ്ങന്നൂർ: മുളക്കുഴ മൂന്നാം വാർഡിലെ അംങ്കണവാടി കേന്ദ്രീകരിച്ച് യോഗക്ലബ് രൂപീകരിച്ചു.യോഗക്ലബിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ പി.ജി പ്രിജിലിയ നിർവഹിച്ചു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് സജിത അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ അനീഷ് മുളക്കുഴ യോഗ പരിശീലിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമ്പിളി, ആശ പ്രവർത്തക ലത, അങ്കണവാടി അദ്ധ്യാപിക പി.എ സിന്ധു, ശ്യാമള, കെ.കെ മധു, രഹിത്ത്, പ്രിയങ്ക, ശ്രീപ്രിയ, സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.