fest-

കോന്നി: കോന്നി ഫെസ്റ്റിന്റെ ദേവാങ്കണം പരിപാടി ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗായകരായ അനുവി കടമ്മനിട്ട, പാർവ്വതി ജഗീഷ് എന്നിവരോടൊപ്പം ചലച്ചിത്ര ഗാനങ്ങൾ പാടിയാണ് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

നൃത്ത അദ്ധ്യാപകരെ ആദരിച്ചു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ്കുമാർ, ബിനുമോൻ ഗോവിന്ദ്, അനു വി.കടമ്മനിട്ട, ജിജോ ചേരിയിൽ, ജി.ശ്രീകുമാർ, ഡോ.ഹരിദാസ്, ശ്രീകല നായർ, ആനന്ദവല്ലിയമ്മ, പാർവ്വതി ജഗദീഷ്, ഗീവർഗീസ്, ബിനു കെ.സാം, അരുൺ കുമാർ, മിനി മറിയം സക്കറിയ, രാജീവ് മള്ളൂർ എന്നിവർ പ്രസംഗിച്ചു.