
അടൂർ: ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസ, പെൻഷൻ ധനസഹായത്തിനും പ്രാധാന്യം നൽകി
എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയൻ 1.78 കോടി രൂപ വരവും 1.78 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ഭവന സഹായ പദ്ധതി, വിവാഹ ധനസഹായം, ഭവനദാന സഹായ പദ്ധതി, മരണാനന്തര സഹായ നിധി, ഷോപ്പിംഗ് കോപ്ലക്‌സ് നിർമ്മാണം, ചികിത്സാ ധനസഹായം, വിദ്യാഭ്യാസ സ്‌പോൺസർഷിപ്പ് എന്നിവയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടൂർ താലൂക്ക് യൂണിയൻ ചെയർമാൻ ഡോ.കെ.ബി.ജഗദീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി ജി.അജിത്ത് കുമാർ ബഡ്ജറ്റ് അവതരിപ്പിച്ചു. സമുദായങ്ങളിൽ പൊതുവായി കാണപ്പെടുന്ന അഭിപ്രായവ്യത്യാസങ്ങൾ നിയമ തർക്കങ്ങൾ തുടങ്ങിയവയ്ക്ക് തുടക്കത്തിലെ പരിഹാരം കണ്ടെത്തുന്നതിന് ലീഗൽ സെൽ സംവിധാനവും ആരംഭിക്കും.
യൂണിയൻ ആസ്ഥാനത്ത് സമുദായ ആചാര്യന് സ്മൃതി മണ്ഡപം നിർമ്മിക്കും. ഇരുപത് ലക്ഷം രൂപ ഇതിനായി വകയിരുത്തി. എൻ.രവീന്ദ്രൻ നായർ, സി.ആർ.ദേവലാൽ, ഡി.സരസ്വതി അമ്മ, പ്രശാന്ത് പി.കുമാർ, കെ.ജി.പ്രേംജിത്ത്, അഡ്വ.പി.ഹരി, ആർ.സന്തോഷ് കുമാർ, കൂടൽ ശ്രീകുമാർ, വി.പ്രശാന്ത് കുമാർ, എ.എം.അനിൽകുമാർ, ബി.മോഹൻകുമാർ, വിജയകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.