 
തുവയൂർ തെക്ക്: മലങ്കാവ് പരത്തിപ്പാറ മലനടയിലെ മണ്ഡല ചിറപ്പ് മഹോത്സവം സമാപിച്ചു. മലനട ഊരാളി ജി. ഉത്തമൻ മുഖ്യകാർമ്മികത്വം വഹിച്ചു. ഭാഗവത പാരായണം, അന്നദാനം. ഘോഷയാത്ര, ദീപക്കാഴ്ച്ച , കർപ്പൂരാഴി , ഭജന എന്നിവ ഉണ്ടായിരുന്നെന്ന് സെകട്ടറി കെ. പി. മുരളീധരൻ, പ്രസിഡന്റ് പി. വിനോദ് എന്നിവർ അറിയിച്ചു.