 
പന്തളം : പെൻഷനേഴ്‌സ് സംഘ് പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലാ പ്രസിഡന്റ് ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന വൈസ് പ്രസിഡന്റ് സി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മനോജ് ബി.നായർ ,എൻ.രാജേഷ് ,അനിത ജി.നായർ ,ഷീജകുമാരി കെ.വി.സലി കുമാർ,എ. രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.