29-lahari-class

പന്തളം: മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ '' അക്ഷരമാണ് ലഹരി, വായനയാണ് ലഹരി'' എന്ന സന്ദേശമുയർത്തി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പന്തളം നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡോ.ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. പന്തളം പൊലീസ് സബ് ഇൻസ്‌പെക്ടർ പി.കെ.രാജൻ ബോധവത്ക്കരണ ക്ലാസെടുത്തു. ലൈബ്രറി കൗൺസിൽ പന്തളം മേഖല കൺവിനർ കെ.ഡി.ശശീധരൻ, വായനശാല വൈസ് പ്രസിഡന്റ് കെ.എച്ച്.ഷിജു, ജോയിൻ സെക്രട്ടറി ജി.ബാലസുബ്രമഹ്മണ്യം, ബീന കെ.തോമസ് എന്നിവർ സംസാരിച്ചു.