saptha

പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് വടക്ക് ഭാഗം സപ്താഹ കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരി മാങ്കൂട്ടത്തിൽ ആർ. ചന്ദ്രൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാനായി ബി.മധുവിനെയും കൺവീനറായി ശ്രീശൈലം കൂട്ടംവെട്ടിയിൽ കെ.ബിജുവിനെയും, ജോയിന്റ് കൺവീനറായി വെള്ളപ്പാറവിളയിൽ സോമശേഖരക്കുറുപ്പിനെയും വൈസ് ചെയർമാനായി കൂട്ടംവെട്ടിയിൽ പി.ജി. മനോജിനെയും ഖജാൻജിയായി പുതുവേലിൽ രാധാകൃഷ്ണപിള്ളയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി വിക്രമൻ നായർ, രാജൻ പിള്ള,ഹരികുമാർ,പ്രമോദ് സുധി,സുകാന്ത്, രാധാകൃഷ്ണപിള്ള, ജയമോഹൻ രാജേഷ് കുമാർ, രമേശ് എന്നിവരെയും തിരഞ്ഞെടുത്തു.