മല്ലപ്പള്ളി : കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് അനുസ്മരണം കെ.പി.സി.സി മുൻ നിർവാഹക സമതി അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കോശി.പി. സക്കറിയ, പി.ജി.ദിലീപ് കുമാർ, കീഴ് വായ്പൂര് ശിവരാജൻ, സജു മാത്യു, എം.കെ. സുബാഷ് കുമാർ, റെജി പമ്പഴ,മണിരാജ് പുന്നിലം, ലിൻസൺ പാറോലിക്കൽ, കെ.ജി.സാബു, മോഹനൻ കോടമല, കൃഷ്ണൻകുട്ടി മുള്ളൻകുഴി, കെ.പി.സെൽവകുമാർ, സിന്ധു സുബാഷ്, ലിബിൻ വടക്കേടത്ത്, മിഥുൻ.കെ.ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.