29-differently-abled

പത്തനംതിട്ട : ഡിഫറന്റ്‌​ലി ഏബിൾഡ് പേർസൺസ് ആൻഡ് പേരന്റ്‌​സ് അസോസിയേഷൻ ഒഫ് കേരളയുടെ സ്ഥാപക ദിനാഘോഷവും കുടുംബസംഗമവും രക്ഷാധികാരി സാമുവേൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സിന്ധു അനിൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സിയാദ്, ഹ്യുമന്റൈറ്റ്‌​സ് മിഷൻ വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം, കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.രാജ, ലൈഫ് കെയർ സൊസൈറ്റി സെക്രട്ടറി റംല ബീവി, അസോസിയേഷൻ സംസ്ഥാന സമിതിയയംഗം കെ.മന്മഥൻ നായർ, അനിത ആർ.പിള്ള, ഹാജിറ ജബ്ബാർ, ലിജോ കല്ലുവിളയിൽ എന്നിവർ പ്രസംഗിച്ചു.