 
പത്തനംതിട്ട : വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തിരുവല്ല മുത്തൂർ പുതുപ്പറമ്പിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (27) ആണ് അറസ്റ്റിലായത്. തിരുവല്ലയിൽ വച്ച് പരിചയത്തിലായ ചാലക്കുടി സ്വദേശിനിയായ 27 കാരിയെയാണ് ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് യുവതി ഗർഭിണിയായി. ഈവർഷം ജൂലായ് 14 നും 22 നുന ഇടയിലാണ് പീഡനം നടന്നത്. ഇല്ലിക്കൽകല്ല് ടോജീസ് ഹോം സ്റ്റേയിലും പ്രതിയുടെ മുത്തൂരുള്ള വീട്ടിൽ വച്ചുമായിരുന്നു പീഡനം.
ഹോം സ്റ്റേയിലെ യുവതിയുടെ മുറിയിൽ അതിക്രമിച്ചു കടന്ന് മദ്യം നൽകി മയക്കിക്കിടത്തിയശേഷമായിരുന്നു ആദ്യം പീഡിപ്പിച്ചത്. തുടർന്ന് വിവാഹ വാഗ്ദാനം ചെയ്ത് പ്രതിയുടെ വീട്ടിൽ എത്തിച്ച് പീഡനം ആവർത്തിച്ചു. പിന്നീട് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി തിരുവല്ല പി ഡബ്ലിയു ഡി റസ്റ്റ് ഹൗസ് റോഡിൽ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു. ഒക്ടോബർ 17 ന് യുവതി നൽകിയ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി.