
മല്ലപ്പള്ളി : പുറമറ്റം ഗ്രാമപഞ്ചായത്ത് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോളി ജോൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് കെ.ഒ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോഷിനി ബിജു, വാർഡ് മെമ്പർമാരായ രശ്മി മോൾ.കെ.വി, ജൂലി കെ.വർഗീസ്, ശോശാമ്മ തോമസ്, ഷിജു പി.കുരുവിള, അസിസ്റ്റന്റ് എൻജിനിയർ ശശികല.എസ്, സന്ദീപ് പി.എൻ തുടങ്ങിയവർ പങ്കെടുത്തു.