shakha
ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ

തിരുവല്ല : ശിവഗിരിയിലേക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള തീർത്ഥാടന പദയാത്രികർക്ക് ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ സ്വീകരണം നൽകി. കോട്ടയം എറികാട് ശാഖ, പുളിക്കവാലി ശാഖ, മോനിപ്പള്ളി ശാഖാ എന്നീ പദയാത്രാ സംഘങ്ങൾ, നാഗമ്പടം തൃപ്പാദ സേവാസമിതി, പാത്താമുട്ടം പദയാത്രാസംഘം, ശിവഗിരിമഠം ഗുരുധർമ പ്രചരണസഭാ പദയാത്രാസംഘം, മുംബൈ - അരുവിപ്പുറം ശിവഗിരി തീർത്ഥാടന പദയാത്രാസംഘം, കുന്നന്താനം ശ്രീനാരായണ ധർമ്മാശ്രമം പദയാത്രാ സംഘം, വൈക്കം ഇടവട്ടം ശ്രീനാരായണ പാഠശാലാ കുട്ടികളും ശാഖാംഗങ്ങളും, വൈക്കം സത്യഗ്രഹ ശതാബ്ദി തീർത്ഥാടകർക്കും സ്വീകരണം നൽകി. പദയാത്രികർക്ക് ശിവഗിരി ഇടത്താവളമായി അന്തിയുറങ്ങാനും ഭക്ഷണവും മറ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ക്ഷേത്ര മേൽശാന്തി പെരുന്ന സന്തോഷ് ശാന്തിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും നടത്തി. എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, സെക്രട്ടറി കെ.ശശിധരൻ, വൈസ് പ്രസിഡന്റ് എൻ.കെ. മോഹൻബാബു, മറ്റു കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം, യുത്ത് മൂവ്മെന്റ് ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.