തിരുവല്ല : മണിപ്പുഴ ഇലട്രിക്കൽ സെക്ഷൻ കീഴിൽ ടച്ചിംഗ് വെട്ടിന്റെ മറവിൽ വാഴകൃഷി നശിപ്പിച്ചതായി പരാതി. കോതേകാട്ടു പാലത്തിനു സമീപം കോതേകാട്ടു പുത്തൻപുരക്കൽ അജയ് ഗോപിനാഥിന്റെ പുരയിടത്തിലെ കുലയ്ക്കാറായ വാഴകളും പുരയിടത്തിന്റെ സംരക്ഷണ വേലിയും തൊഴിലാളികൾ വെട്ടിനശിപ്പിച്ചെന്നാണ് പരാതി. അജയ് ഗോപിനാഥും കുടുംബവും സ്ഥലത്തിലായിരുന്നപ്പോഴാണ് സംഭവം. ഇതുസംബന്ധിച്ച് സെക്ഷൻ ഓഫീസിൽ പരാതി നൽകി.