
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് പത്തനംതിട്ടയിലെയും കണ്ണൂരിലെയും നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് വിമർശനം. സി.പി.എം ജില്ല സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിലാണ് വിമർശനമുയർന്നത്. പത്തനംതിട്ടയിലെ നേതാക്കൾ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടി എന്നു ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണൂർ നേതാക്കൾ പ്രതിസ്ഥാനത്തുള്ള പി.പി. ദിവ്യയെ സംരക്ഷിക്കുന്ന തരത്തിൽ പ്രതികരിച്ചു. ഇത് പാർട്ടി അണികളിലും ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കി. ചില നേതാക്കൾ വിവാദ പ്രസ്താവനകളുമായി രംഗത്തുവന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെയായി. നവീൻ ബാബു വിഷയത്തിൽ പത്തനംതിട്ട, കണ്ണൂർ നേതൃത്വങ്ങളെ ഒരുമിച്ചു കൊണ്ടുപോകാൻ സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും പ്രതിനിധികൾ പറഞ്ഞു. ചർച്ച ഇന്നും തുടരും.