
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി.രാമൻനായർ ഭാഷാപഠനകേന്ദ്രം എം.ടി.വാസുദേവൻ നായർക്ക് സ്മരണാഞ്ജലി അർപ്പിച്ചു. എം.ടിയുടെ വിയോഗം സാഹിത്യത്തിനും സിനിമയ്ക്കും ഒരുപോലെ തീരാനഷ്ടമാണ്. മലയാള ഭാഷയെ ലോകത്തിന്റെ നിറുകയിൽ എത്തിച്ച എം.ടി, ഏകാകികളും നിസഹായരുമായ മനുഷ്യരുടെ കഥകൾ പറഞ്ഞ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നെന്ന് യോഗം അനുസ്മരിച്ചു.
ഭാഷാപഠനകേന്ദ്രം അദ്ധ്യക്ഷൻ ഡോ.ടി.എ.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. കെ.ആർ.പ്രഭാകരൻ നായർ, ഗിരീഷ് ഇലഞ്ഞിമേൽ, എൻ.ജി.മുരളീധരക്കുറുപ്പ്, മനു പാണ്ടനാട്, ജി.നിശീകാന്ത്, ഡി.സുഭദ്രക്കുട്ടിയമ്മ, മായാരാജ് കല്ലിശ്ശേരി, രജനി ടി.നായർ, കല്ലാർ മദനൻ എന്നിവർ പ്രസംഗിച്ചു.