 
കോന്നി: വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി മദ്ധ്യപ്രദേശ് സ്വദേശി പിടിയിലായി. മദ്ധ്യപ്രദേശ് സാഗ്ര സ്വദേശി അവിലിന്ദ്സിംഗ് (23) ആണ് ജില്ലാ ആന്റി നായർ നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ പിടിയിലായത്. 5.7 കിലോഗ്രാം കഞ്ചാവുമായി ഇന്നലെ രാവിലെ 9ന് വകയാർ കൊല്ലൻപടിയിൽ ബസ് ഇറങ്ങുമ്പോഴാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.