
കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മുറിഞ്ഞകൽ ജംഗ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. കോന്നിയിൽ നിന്ന് പത്തനാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂടൽ ഭാഗത്ത് നിന്ന് കോന്നിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കോന്നി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിന്റെ പിന്നിലെ ടയറിൽ കൂടൽ ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ചശേഷം നിയന്ത്രണം വിട്ട് റോഡ് അരികിലെ ക്രാഷ് ബാരിയൽ ഇടിച്ചു നിൽക്കുകയായിരുന്നു. യാത്രക്കാരെ പരിക്കുകളോടെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.