ഇലന്തൂർ: ഇലന്തൂരിന്റെ സമഗ്ര വികസനവും സംസ്‌കാരിക വളർച്ചയും ലക്ഷ്യമിട്ട് രൂപം നൽകിയ ഇലന്തൂർ ജനകീയ സമിതിയുടെ ഉദ്ഘാടനവും പുതുവത്സര സാംസ്‌കാരിക സന്ധ്യയും ജനുവരി ഒന്നിന് വൈകിട്ട് 4.30ന് ഇലന്തൂർ ജംഗ്ഷനിൽ നടക്കും. പെട്രോൾ പമ്പിന് സമീപം ഒരുക്കുന്ന വേദിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമിതിയുടെ ഉദ്ഘാടനം നിർവഹിക്കും. സമിതി പ്രസിഡന്റ് എം.ബി. സത്യൻ അദ്ധ്യക്ഷത വഹിക്കും. പുതുവത്സര സാംസ്‌കാരിക സന്ധ്യയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ നിർവഹിക്കും. കേരള ഫോക്ക് ലോർ അക്കാഡമി അംഗം സുരേഷ് സോമ പുതു വത്സര സന്ദേശം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, സമിതി ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, ട്രഷറർ പി. എം. ജോൺസൺ തുടങ്ങിയവർ പ്രസംഗിക്കും. 5.30മുതൽ ഇലന്തൂർ ഭൈരവി ഫോക്ക് ബാൻഡ് നാടൻ പാട്ടുകളുടെ വിരുന്ന് ഒരുക്കും.