30-school-get-togather-1
വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്‌കൂളിലെ 1984 പത്താംക്ലാസ് ബാച്ച് കാരുടെ പൂർവ വിദ്യാർഥി സംഗമം

വെണ്ണിക്കുളം : ജില്ലയിലെ വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്‌കൂളിലെ 1984 പത്താംക്ലാസ് ബാച്ച് കാരുടെ പൂർവ വിദ്യാർത്ഥി സംഗമം പഴയകാല സ്‌കൂൾ ജീവിതത്തിലെ ഓർമ്മകളുടെ പുതിയ സ്മരണകളുയർത്തി. വെണ്ണിക്കുളം എം .ഡി. എൽ. പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ 1984 ബാച്ചിൽ പഠിച്ച 100 ലധികം വിദ്യാർത്ഥികളും, കുടുംബാംഗങ്ങളും പങ്കെടുത്തു. ബാച്ച് പ്രസിഡന്റ് ബിജു ജേക്കബ് കൈതാരത്തിന്റ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗം ജൂലി വർഗീസ് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട സബ്. ഇൻസ്‌പെക്ടർ ഷാനവാസ് . കെ.എച്ച് , പ്രധാന അദ്ധ്യാപിക രജനി ജോയ്, ഫാ. സ്റ്റാൻലി ജോൺസ് , ശോഭന എബ്രഹാം , സി. ജെ. രാജൻ , രാജി ലാലി , വിജു സ്‌കറിയ , അഹമ്മദ് സാലി , ജോൺ മാത്യു, ജെസ്സി മത്തായി, നൗഷാദ് റാവുത്തർ , എന്നിവർ പ്രസംഗിച്ചു . ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. തുടർന്ന് സ്‌നേഹ വിരുന്നോടുകൂടി 40 വർഷത്തെ സ്‌കൂൾ സ്മരണകൾ പങ്കുവച്ച് പിരിഞ്ഞു.