30-makkamkunnu
പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കാത്തീഡ്രലിന്റെ ഇടവക പെരുന്നാളിന് കൊല്ലം ഭദ്രാസനാധിപൻ അഭി. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലീത്ത കോടിയേറ്റുന്നു വെരി റവ. കോശി ഫിലിപ്പ് കോർ എപ്പിസ്‌കോപ്പ, ഇടവക വികാരി റവ. ഫാ. ബിജു മാത്യു പ്രക്കാനം, ഐവാൻ ജോൺ വടക്കേടം, അസിസ്റ്റന്റ് വികാരി റവ. ഫാ. ലിന്റോ തോമസ്, ട്രസ്റ്റി റ്റി. ജെ. ചെറിയാൻ, സെക്രട്ടറി ഏബൽ മാത്യു എന്നിവർ സമീപം.

പത്തനംതിട്ട : മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ കാവൽ പിതാവായ വി.മാർ സ്‌തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 7,8 തീയതികളിൽ നടക്കും. പെരുന്നാളിന് മലങ്കര ഓർത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലീത്ത കോടിയേറ്റി. 7ന് വൈകിട്ട് 5.30ന് സന്ധ്യാ നമസ്‌കാരത്തിന്ശേഷം പ്രദക്ഷിണം പള്ളിയിൽനിന്ന് ആരംഭിച്ച് സെന്റ് പീട്ടേഴ്‌സ് ജംഗ്ഷൻ വഴി ടൗൺ ചുറ്റി കോളേജ് റോഡ് വഴി പള്ളിയിൽ എത്തിച്ചേർന്ന് ധൂപ പ്രാർത്ഥനയ്ക്ക് ശേഷം വാദ്യമേളങ്ങളുടെ ഡിസ്‌പ്ലൈയും തുടർന്ന് ആകാശ ദീപക്കാഴ്ച്ച. 8ന് രാവിലെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വി.അഞ്ചിന്മേൽ കുർബാനയും, പ്രദക്ഷിണവും, ശ്ലൈഹീക വാഴ്‌വും ആശീർവാദവും നേർച്ച വിളമ്പും തുടർന്ന് കോടിയിറക്കും നടക്കും.