sndp-
എസ്എൻഡിപി യോഗം മുട്ടത്തുകോണം ശാഖയിലെ പ്രതിഷ്ഠ വാർഷികവും അവാർഡ് ധനസഹായ വിതരണവും യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 80 -ാം മുട്ടത്തുകോണം ശാഖയിലെ പ്രതിഷ്ഠാ വാർഷികവും അവാർഡ് ധനസഹായ വിതരണവും യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഡ്വ. കെ.എസ് സാനു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്സുനിൽ മംഗലത്ത് അവാർഡുകൾ വിതരണം ചെയ്തു. ചെന്നിർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത് ധനസഹായങ്ങൾ വിതരണം ചെയ്തു. യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.വി രണേഷ്, പി.കെ പ്രസന്നകുമാർ,വനിത സംഘം ശാഖ പ്രസിഡന്റ് കാഞ്ചന യശോധരൻ, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് അഭിദേവ്, ഗുരുധർമ്മ പ്രചാരണ പ്രസിഡന്റ് രമേശ് ബാബു, ശാഖാ സെക്രട്ടറി എസ് സുരേന്ദ്രൻ, ശാഖ വൈസ് പ്രസിഡന്റ് പി.ഡി വിശ്വേശ്വര പണിക്കർ എന്നിവർ സംസാരിച്ചു. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പതാക ഉയർത്തൽ, ഭാഗവത പാരായണം, സമൂഹസദ്യ, ദീപാരാധന, കലാപരിപാടികൾ,വിശേഷാൽ പൂജകൾ, കരോക്കെ വയലിൻ ഫ്യൂഷൻ, ഗാനമേള എന്നിവയും നടന്നു.