
കോന്നി: മലങ്കര സുറിയാനി കത്തോലിക്ക സഭ കോന്നി വൈദിക ജില്ല അജപാലന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും ഡോ.സാമുവൽ മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്തു. വൈദിക ജില്ല വികാരി ഫാ.വർഗീസ് കൈതോൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫാ.ഡോ.മാത്യു ആന്റോ കണ്ണങ്കുളം, വൈദിക സെക്രട്ടറി ഫാ.ചാക്കോ കരിപ്പോൺ, അത്മായ സെക്രട്ടറി ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു. എലിയറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നിന്നുമാരംഭിച്ച റാലി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.