
കല്ലിശ്ശേരി : ഉമയാറ്റുകര എൻ.എസ്.എസ് കരയോഗത്തിലെ കുടുംബസംഗമം
താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്
അജി ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ തുറകളിൽ പ്രവർത്തിച്ച സമുദായ അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി പി.എം.ജയകുമാർ, ദീപ്തി.സി, ബിനു ഹരികുമാർ, പുഷ്പാ ഗണേഷ്, ശോഭരാജൻ എന്നിവർ പ്രസംഗിച്ചു. ഡോ.അനിൽകുമാർ കുടുംബ ഭദ്രതയെന്ന വിഷയത്തെക്കുറിച്ച്
ക്ലാസെടുത്തു. കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.